ഡൽഹി തദ്ദേശതെരഞ്ഞെടുപ്പ്​: വോട്ടിങ്​ യന്ത്രങ്ങൾ തന്നെ മതിയെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ

ന്യൂഡൽഹി: ഡൽഹി തദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റ്​ പേപ്പർ ഉപയോഗിക്കണമെന്ന്​ ആവശ്യം തെരഞ്ഞെടുപ്പ്​ കമീഷൻ നിഷേധിച്ചു. വോട്ടിങ്​ യന്ത്രങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ വോട്ടിങ്​ യന്ത്രങ്ങൾ നടന്നു എന്ന ആരോപണത്തെ തുടർന്നാണ്​ ബാലറ്റ്​ പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ ഉൾപ്പടെയുള്ള നേതാക്കൾ ഉയർത്തിയത്​.

എന്നാൽ നോട്ടക്ക്​ വോട്ട്​ രേഖപ്പെടുത്താനുള്ള സംവിധാനം ഇൗ വർഷം മുതൽ ഡൽഹി തെരഞ്ഞെടുപ്പിൽ ഉണ്ടാവും. ഡൽഹിയിലെ മൂന്ന്​ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നടത്തുന്നുത് ബി.ജെ.പിയാണ്​. ഏപ്രിൽ 22നാണ്​ ഡൽഹിയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഏപ്രിൽ 25നാണ്​ വോ​െട്ടണ്ണൽ നടക്കുക.

Tags:    
News Summary - MCD Elections 2017: No Ballot Papers, But NOTA For Voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.