ന​രേ​​ന്ദ്ര മോ​ദി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘ​ിച്ചു -മായാവതി

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ ഉ​പ​ഗ്ര​ഹ​വേ​ധ മി​സ ൈ​ൽ പ​രീ​ക്ഷ​ണ വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​​െണന്ന്​ ബി.എസ്​.പി അധ്യക്ഷ മായാ വതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ നടപടിയെടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ബി.ജെ.പി നേതാക ്കൾ പെരുമാറ്റ ചട്ടം ലംഘിക്കുന്ന സ്വഭാവക്കാരാണെന്ന്​ മുന്നനുഭവങ്ങൾ തെളിയിച്ചതാണ്​. അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ്​ കമീഷൻെറ അനുമതിയില്ലാതെ രാജ്യത്തെ അഭിസംബോധന ചെയ്​തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്​തത്​ പെരുമാറ്റ ചട്ട ലംഘനമാണെന്ന്​ മായാവതി ട്വീറ്റ്​ ചെയ്​തു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചത്​ പരിശോധിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ ഒരു കമ്മിറ്റിക്ക്​ രൂപം നൽകിയിട്ടുണ്ട്​. എന്നാൽ കമീഷൻെറ മുൻകൂർ അനുമതി ഇല്ലാതെ എങ്ങനെ പ്രധാനമന്ത്രിക്ക്​ രാജ്യത്തെ അഭിസംബോധന ചെയ്യാനാവുമെന്നതാണ്​ യഥാർത്ഥ പ്രശ്​നം.

തെരഞ്ഞെടുപ്പ്​ നേട്ടത്തിനായി​ സർക്കാർ സംവിധാനങ്ങളും അധികാരവും ദുർവിനിയോഗം ചെയ്യുകയാണ്​ ചെയ്​തതെന്നും​ തെര​ഞ്ഞെടുപ്പ്​ കമീഷൻ യുക്തമായ നടപടി കൈക്കൊള്ളണമെന്നും മായാവതി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Mayawati accuses PM Modi of flouting model code -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.