മെഡിക്കൽ സഹായം: ഇന്ത്യക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്

പോർട്ട് ലൂയിസ്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി മെഡിക്കൽ സാമഗ്രികൾ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ്.

ഉന്നത സൗമനസ്യത്തിന് അടിവരയിടുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിൽ അടുത്ത ബന്ധമാണെന്നും പ്രവിന്ദ് ജഗ്നാഥ് ചൂണ്ടിക്കാട്ടി.

ബുധനാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക കാർഗോ വിമാനത്തിലാണ് മെഡിക്കൽ സാമഗ്രികൾ മൗറീഷ്യസിലേക്ക് അയച്ചത്. അഞ്ച് ലക്ഷം മലേറിയ മരുന്നായ ഹൈഡ്രോക്ലോറോക്വിൻ ഗുളികകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് മൂന്ന് ദശലക്ഷം യൂനിറ്റ് പാരസെറ്റമോൾ യു.കെയിലേക്ക് കേന്ദ്ര സർക്കാർ കയറ്റുമതി ചെയ്തിരുന്നു.


Tags:    
News Summary - Mauritius PM thanks PM Modi for medical supplies -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.