യു.പിയിൽ സമൂഹവിവാഹ പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ്; 15 പേർ അറസ്റ്റിൽ

ലഖ്നോ: യു.പിയിൽ സമൂഹമവിവാഹ പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേർ അറസ്റ്റിലായി. ഇതിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടും. സമൂഹവിവാഹത്തിനെത്തിയ പെൺകുട്ടികൾ സ്വയം മാലയിടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നത്.

യു.പിയിലെ ബലിയ ജില്ലയിൽ ജനുവരി 25നാണ് സമൂഹവിവാഹം നടന്നത്. 568 ദമ്പതികൾ വേദിയിൽ വിവാഹിതരായെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, ചടങ്ങിനെത്തിയ വധുവരൻമാരിൽ പലർക്കും പണം നൽകി വിവാഹവേഷം കെട്ടിച്ച് സമൂഹവിവാഹം നടക്കുന്ന വേദിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

500 മുതൽ 2000 രൂപ വരെ നൽകിയാണ് ഇത്തരത്തിൽ വിവാഹവേദിയിലേക്ക് ആളെ എത്തിച്ചത്. ചടങ്ങിൽ വെച്ച് വിവാഹിതരായ ആറ് സ്ത്രീകളുടെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനായി യു.പിയിൽ സർക്കാർ സഹായം നൽകുന്നുണ്ട്. 51,000 രൂപയാണ് ഇത്തരത്തിൽ സഹായമായി ദമ്പതികൾക്ക് നൽകുക. ഇതിൽ 35,000 രൂപ പെൺകുട്ടിക്കും 10,000 രൂപ വിവാഹത്തിനുള്ള സാധനങ്ങൾ വാങ്ങാനും 6,000 രൂപ വിവാഹചടങ്ങ് സംഘടിപ്പിക്കാനുമാണ് ചെലവഴിക്കേണ്ടത്.

Tags:    
News Summary - Massive Wedding Fraud Unearthed In UP: Brides Seen Garlanding Themselves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.