ന്യൂഡൽഹിയിൽ ഗോഡൗണിൽ വൻ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി അഗ്നിശമന സേന

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലെ ജ്യോതി നഗറിൽ ടെന്‍റ് ഗോഡൗണിനു തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജയ് ദുർഗ വെയർഹൗസിൽ തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് സൂക്ഷിച്ചിരുന്ന ചെറിയ സിലിണ്ടറുകളാണ് സ്ഫോടനങ്ങൾക്ക് കാരണമായത്.

ഏകദേശം ഒരേക്കറിൽ കവിഞ്ഞ് വ്യാപിച്ചു കിടക്കുന്ന ഗോഡൗണായതിനാൽ തീയണക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ഫയർ ട്രക്കുകൾ വേണ്ടി വന്നതായും നിലവിൽ തീ നിയന്ത്രണ വിദേയമാണെന്നും 23ഓളം ഫയർ ടെന്‍ററുകൾ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്നും ഡൽഹി ഫയർ സർവീസ് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എം.കെ ചതോപാധ്യായ പറഞ്ഞു. 

Tags:    
News Summary - Massive fire breaks out in godown in New Delhi; Fire brigade brings fire under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.