ക്വാറ​ൈൻറൻ നിർദേശം ലംഘിച്ച്​ രാഷ്​ട്രപതിയുടെ വിരുന്നിൽ മേരി കോം

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ ഇന്ത്യയിൽ പടർന്നു പിടിക്കുന്നതിനിടെ ക്വാറ​​​ൈൻറൻ നിർദേശങ്ങൾ ലംഘിച്ച്​ ബോക്​സിങ്​ താരം മേരി കോം. ഏഷ്യ-ഓഷ്യാ​നിയ ഒളിമ്പിക്​​ ക്വാളിഫയർ മൽസരത്തിന്​ ശേഷം ജോർദാനിലെ അമ്മാനിൽ നിന്ന്​ തിരിച്ചെത്തിയ മേരി കോം ക്വാറ​ൈൻറൻ നിർദേശങ്ങൾ മറികടന്ന്​ പൊതുപരിപാടിയിൽ പ​ങ്കെടുക്കുകയായിരുന്നു.

മാർച്ച്​ 13നാണ്​ ജോർദാനിൽ നിന്ന്​ മേരികോം ഇന്ത്യയിലെത്തിയത്​. 14 ദിവസമാണ്​ മേരികോമിന്​ ​ക്വാറ​ൈൻറൻ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, മാർച്ച്​ 18ന്​ ഇത്​ ലംഘിച്ച്​ മേരികോം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുക്കുകയായിരുന്നു.

കോവിഡ്​ ബാധിച്ച കനിക കപൂറുമായി ബന്ധപ്പെട്ട ബി.ജെ.പി എം.പി ദുഷ്യന്ത്​ സിങ്ങും രാഷ്​ട്രപതി സംഘടിപ്പിച്ച വിരുന്നിൽ പ​ങ്കെടുത്തിട്ടുണ്ട്​.

Tags:    
News Summary - Mary Kom breaks quarantine protocol by attending breakfast hosted by President-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.