ബംഗളൂരു: നാടോടുേമ്പാൾ നടുവിൽ ഒാടണമെന്നാണ് ചൊല്ല്. ലോക്ഡൗൺ കാലത്ത് കല്യാണ ചടങ്ങുകളും ഒഴിവാക്കേണ്ടി വ ന്നപ്പോൾ എല്ലാം ഒാൺലൈനിലാക്കിയാണ് കർണാടകയിലെ നവദമ്പതികൾ വൈറലായത്. എല്ലാവരും കല്യാണം നീട്ടിവെക്കുകയോ ലേ ാക്ഡൗൺ നിയമങ്ങൾ പാലിച്ച് വിവാഹചടങ്ങുകൾ നടത്തുകയോ ചെയ്യുേമ്പാഴാണ് വടക്കൻ കർണാടകയിൽനിന്നൊരു ന്യുെജൻ കല്യാണ വാർത്ത.
ധാർവാഡ് സ്വദേശിയായ ഇംറാനും കൊപ്പാൽ ഗംഗാവതി സ്വദേശിനിയുമായ തസ്മ ബീഗവുമാണ് വേറിെട്ടാരു വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. ലോക്ക്ഡൗൺ കാരണം ഒരു തവണ നീട്ടിവെച്ചതായിരുന്നു ഇവരുടെ വിവാഹം. ലോക്ഡൗൺ നീട്ടിയതോടെ ഇനി കല്യാണം നീേട്ടണ്ടതില്ലെന്ന് ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചു.
കഴിഞ്ഞദിവസം വധുവും വരനും അവരവരുടെ വീട്ടിൽ അണിഞ്ഞൊരുങ്ങി വിവാഹചടങ്ങിനായി ഇരുന്നു. ലാപ്ടോപ് തുറന്നുവെച്ച് വിഡിയോ കാളിലൂടെയായിരുന്നു ചടങ്ങ്. പുരോഹിതെൻറ കാർമികത്വ ചടങ്ങുകളും മറ്റും പതിവുപോലെ നടന്നു. അങ്ങനെ അകലങ്ങളിലിരുന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇംറാനും തസ്മ ബീഗവും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.