പൂണെ: മഹാരാഷ്ട്രയിലെ പൂണെയിലെ ഗ്രാമത്തിൽ നാല് വയസ്സുകാരിയെ 65കാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി കുട്ടിയെ കന്നുകാലി ഷെഡിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പിടിക്കപ്പെടാതിരിക്കാൻ പ്രതി കുട്ടിയുടെ മൃതദേഹം ചാണകക്കൂമ്പാരത്തിൽ കുഴിച്ചിട്ടതായാണ് റിപ്പോർട്ട്.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിൽ ഒരു വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം പുരോഗമിച്ചത്. പ്രതിക്കെതിരെ കർശമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ കനത്ത പ്രക്ഷോഭം നടത്തുകയുണ്ടായി. പ്രതിഷേധക്കാർ റോഡുപരോധിക്കുകയും ഇത് ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തു. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.