എല്ലാവർക്കും അലർട്ട് മെസേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നിങ്ങളുടെ ഫോണിൽ ‘എക്സ്ട്രീമിലി സിവിയർ അലർട്ട്’ സന്ദേശം ലഭിച്ചിരിക്കും. പരിഭ്രമിക്കേണ്ട, നിങ്ങൾക്ക് മാത്രമല്ല, കേന്ദ്ര സർക്കാർ അയച്ച ഈ സന്ദേശം രാജ്യത്തെ കോടിക്കണക്കിന് പൗരന്മാർക്ക് ലഭിക്കുകയുണ്ടായി. പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായി അയച്ച പരീക്ഷണ സന്ദേശമാണ് ശനിയാഴ്ച പലർക്കും ലഭിച്ചത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ടെലിക്കമ്യൂണിക്കേഷൻ ഡിപ്പാർട്ട്‍മെന്‍റാണ് പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സന്ദേശം അയച്ചത്. ‘സെൽ ബ്രോഡ്‌കാസ്റ്റ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ മുന്നറിയിപ്പ് സംവിധാനം. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റ്, ഇടിമിന്നൽ, വാതക ചോർച്ച മുതലായ അപ്രതീക്ഷിത സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വളരെ വേഗം ജാഗ്രതാ മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം.

ഈ സന്ദേശം ലഭിക്കാൻ ഫോണിൽ സിം കാർഡ് പോലും വേണമെന്നില്ല. ഫോണിലെ മോഡം ചിപ്പും ആന്‍റിന സംവിധാനവും ഉപയോഗിച്ച് അടുത്തുള്ള ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിക്കാൻ സ്മാർട്ട്ഫോണുകൾക്ക് സാധിക്കും. സ്വിച്ച് ഓൺ ചെയ്തുവെച്ച ഏത് ഫോണിലും ഈ സന്ദേശം എത്തും. കിട്ടാത്തവർക്ക് സന്ദേശം താമസിയാതെ വരും. വിവിധ മേഖലകളിൽ ഘട്ടംഘട്ടമായാണ് സന്ദേശങ്ങൾ അയക്കുന്നത്. 

Tags:    
News Summary - Central government issues alert message to everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.