എട്ട് വർഷത്തിനിടെ രാജ്യത്തെ നാവിക മേഖലക്കുണ്ടായത് വൻ കുതിച്ചുചാട്ടം -നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ നാവിക മേഖല എട്ട് വർഷത്തിനിടെ വൻ കുതിച്ചുചാട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വാണിജ്യ-വ്യാപാര മേഖലകളിൽ ഉത്തേജകമായ മാറ്റങ്ങൾ കൊണ്ടുവരാൻ നാവിക മേഖലക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നാവിക ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

എട്ട് വർഷമായി കേന്ദ്ര സർക്കാർ തുറമുഖ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തുറമുഖ ശേഷി വികസിപ്പിക്കുക, നിലവിലെ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ കേന്ദ്രം ചർച്ച ചെയ്തു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജലപാതകൾ ഉപയോഗപ്പെടുത്താനും സർക്കാറിന് സാധിച്ചുവെന്ന് മോദി പറഞ്ഞു.

സാമ്പത്തിക പുരോഗതിക്കും സ്വയംപര്യാപ്ത ഭാരതത്തെ പടുത്തുയർത്തുന്നതിനുമായി സമുദ്ര മേഖലയെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും സമുദ്രത്തിന്‍റെ ആവാസ വ്യവസ്ഥയും വൈവിധ്യവും നിലനിർത്താൻ കൂടി സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

1964 മുതൽ എല്ലാ വർഷവും ഏപ്രിൽ അഞ്ചിനാണ് നാവികദിനം ആചരിക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ നാവിക വ്യവസായത്തിന്‍റെ സംഭാവനകളെ വിലയിരുത്താനാണ് ഈ ദിനം ആചരിക്കുന്നത്.

Tags:    
News Summary - Maritime sector scaled new heights since the last 8 years- says modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.