ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറിലിടിച്ചു; മറാത്തി നടിക്ക് ദാരുണാന്ത്യം

കോലാപൂർ: മറാത്ത സീരിയൽ നടി വാഹനാപകടത്തിൽ മരിച്ചു. കല്യാണി കുരാലേ യാദവ് (32) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനിൽ സജീവമാകുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ സാംഗ്ലി-കോലാപൂർ ഹൈവേയിൽ വെച്ചാണ് അപകടം.

Tags:    
News Summary - Marathi TV Actor Killed After Tractor Hits Her Bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.