മാവോവാദി ഏറ്റുമുട്ടല്‍: മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

വിജയവാഡ: ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ തിങ്കളാഴ്ച സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദികളുടെ എണ്ണം 27 ആയി. പൊലീസിന്‍െറ ഗ്രേഹണ്ട് സേനയിലെ കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.
അദ്ദേഹത്തിന്‍െറ മകന്‍ മുന്നയടക്കം 14 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആന്ധ്ര- ഒഡിഷ സുരക്ഷാസേനയുടെ സംയുക്ത തിരച്ചിലില്‍ ഒഡിഷയിലെ മല്‍കാങ്കിരി ജില്ലയിലെ രാംഗുര്‍ഹയിലാണ് തിങ്കളാഴ്ച രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. എ.കെ 47 അടക്കം നിരവധി ആയുധങ്ങള്‍ സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഗജര്‍ല രവിയുടെ കുടുംബം വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് അവകാശപ്പെട്ട് രംഗത്തത്തെി.
മാവോവാദി ഭീഷണിയത്തെുടര്‍ന്ന് ഒഡിഷയിലെ തെക്കന്‍ ജില്ലകളായ കണ്ഡമാല്‍, ഗജപതി ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും ഉന്നത പൊലീസ് വൃത്തങ്ങള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാവോവാദികള്‍ ഉണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളില്‍ നിരന്തരം പട്രോളിങ് നടത്തുന്നുണ്ടെന്ന് കണ്ഡമാല്‍ പൊലീസ് സൂപ്രണ്ട് പിനക് മിശ്ര പറഞ്ഞു.

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.