????. ??.????. ???????

ഡല്‍ഹി സര്‍വകലാശാലക്ക് ഇരട്ടത്താപ്പ്; പ്രഫ. സായിബാബ പുറത്തുതന്നെ

ന്യൂഡല്‍ഹി: മാവോവാദി ബന്ധത്തിന്‍െറ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പൗരാവകാശ പ്രവര്‍ത്തകന്‍ പ്രഫ. ജി.എന്‍. സായിബാബയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ ഡല്‍ഹി സര്‍വകലാശാലക്ക് ഇരട്ടത്താപ്പ്. ഉപരാഷ്ട്രപതി ഇടപെട്ടിട്ടും സര്‍വകലാശാല അധികൃതര്‍ ഭിന്നശേഷിക്കാരനായ അധ്യാപകനോടുള്ള നിലപാട് മാറ്റിയില്ല. മാവോവാദി ബന്ധത്തിന്‍െറ പേരില്‍ അറസ്റ്റിലായ സായിബാബ ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായി. ജാമ്യം നേടിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതാണ് കീഴ്വഴക്കം.  വിചാരണ പൂര്‍ത്തിയായി കുറ്റവാളിയെന്ന് കോടതി കണ്ടത്തെിയാല്‍ മാത്രമാണ് വീണ്ടും നടപടിയെടുക്കുക. 

രാംലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ളീഷ് അസി. പ്രഫസറായ സായിബാബയുടെ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ  207 പേര്‍ ഒപ്പിട്ട നിവേദനം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് നല്‍കിയിരുന്നു.  ഉചിത തീരുമാനമെടുക്കാന്‍ ഉപരാഷ്ട്രപതി സര്‍വകലാശാലയോട് നിര്‍ദേശിച്ചു. എന്നാല്‍, സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടതില്ളെന്നായിരുന്നു തീരുമാനം.

എല്ലാ സാഹചര്യങ്ങളും ചട്ടവും പരിഗണിച്ച തീരുമാനമാണ് കൈക്കൊണ്ടതെന്ന് രാംലാല്‍ ആനന്ദ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. രാകേഷ് ഗുപ്ത വ്യക്തമാക്കി.

കേസ് തുടരുന്നതിന്‍െറ പേരില്‍ സസ്പെന്‍ഷന്‍ നീട്ടിയ തീരുമാനം നിയമപ്രകാരം നിലനില്‍ക്കുന്നതല്ളെന്ന് സായിബാബ പറഞ്ഞു. സര്‍വകലാശാലയുടെ ഇരട്ടത്താപ്പിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.  മാവോവാദി വേട്ടയുടെ പേരില്‍ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പൊലീസ് പീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് 2014ല്‍ സായിബാബയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലും ജയിലിലും കടുത്ത പീഡനങ്ങള്‍ക്കിരയായിരുന്നു.

Tags:    
News Summary - maoist relation: delhi university didn't recall prof. saibaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.