മിന്നലാക്രമണം: തെളിവ് ചോദിക്കുന്നവര്‍ക്ക് പരീകറുടെ വിമര്‍ശം

അഹ്മദാബാദ്: സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറിന്‍െറ വിമര്‍ശം. അഹ്മദാബാദിലെ നിര്‍മ സര്‍വകലാശാല സംഘടിപ്പിച്ച ‘എന്‍െറ സൈന്യത്തെ അറിയുക’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ തുടര്‍ച്ചയായി നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിനുള്ള മറുപടി കൂടിയായിരുന്നു മിന്നലാക്രമണമെന്ന് പരീകര്‍ പറഞ്ഞു. അതിധീരമായ ഈ നടപടിക്ക് തെളിവ് ചോദിച്ച് ചില രാഷ്ട്രീയക്കാര്‍ വന്നിരിക്കുന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്.

രാജ്യസുരക്ഷ സംബന്ധിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാന്‍ മിന്നലാക്രമണത്തിലൂടെ സാധിച്ചുവെന്നും പരീകര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - manohar-parrikar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.