റഫാൽ ഇടപാട്​: മോദിയെ പ്രതിരോധിച്ച്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച്​ കേന്ദ്രസർക്കാർ. ഇടപാടിൽ പ്രധാനമന്ത്ര ിയുടെ ഇടപെടലിനെ വിമർശിച്ച്​ പ്രതിരോധ സെക്രട്ടറി 2015 നവംബർ 24ന്​ മനോഹർ പരീക്കർക്ക്​ നൽകിയ കുറിപ്പ്​ പുറത്ത്​ വ ന്നതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാർ നടപടി. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന്​ മനോഹർ പരീക്കർ നൽകിയ മറുപ ടിയാണ്​ ലോക്​സഭയിൽ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പുറത്ത്​ വിട്ടത്​. പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഇടപ്പെടുകയല്ല കരാർ വിലയിരുത്തുകയാണ്​ ചെയ്​തതെന്നാണ്​ പ്രതിരോധ മന്ത്രിയുടെ മറുപടി.

ശാന്തമായിരിക്കുക, ഭയപ്പെടേണ്ട സാഹചര്യമില്ല കാര്യങ്ങളെല്ലാം ശരിയാകുമെന്നുമായിരുന്നു പരീക്കർ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന്​ മറുപടി നൽകിയത്​. ഇക്കാര്യത്തിൽ പ്രതിരോധ സെക്രട്ടറി തിടുക്കം കാട്ടിയെന്നും പരീക്കർ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്​ത്​ പ്രശ്​നം പരിഹരിക്കാനും പരീക്കർ നിർദേശിച്ചിട്ടുണ്ട്​. 2016 ജനുവരി 31നാണ്​ പരീക്കറുടെ മറുപടി നൽകിയത്​​.

റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​ ദ ഹിന്ദു ദിനപത്രം ഇന്ന്​ പുറത്ത്​ വിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഫ്രാൻസുമായി സമാന്തര ചർച്ചകൾ നടത്തിയെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തി​​​​​​​​​​​​െൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നുമായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ്​. പ്രധാനമന്ത്രിയുടെ ഒാഫീസ്​ സമാന്തര ചർച്ച നടത്തുകയല്ല പ്രതിരോധ മന്ത്രാലയം നടത്തുവരുന്ന ചർച്ചകൾ പുനരവലോകനം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു വേണ്ടതെന്നും പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിൽ നിർദേശിച്ചിരുന്നു. ഇതിന്​ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നൽകിയ മറുപടിയാണ്​ നിർമലാ സീതാരാമൻ പുറത്ത്​ വിട്ടത്​.

അതിനിടെ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ പങ്ക്​ വ്യക്​തമായെന്നും കാവൽക്കാരൻ കള്ളനാണെന്ന്​ തെളിഞ്ഞതായും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. റഫാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒാഫീസ്​ ഇടപ്പെട്ടതി​​​​െൻറ രേഖകൾ പുറത്ത്​ വന്നത്​ ഇരുസഭകളിലും വൻ ബഹളത്തിന്​ കാരണമായി.

Tags:    
News Summary - Manohar Parrikar Reply to defence secratary issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.