മനീഷ് സിസോദിയയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്യും -കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് അരവിന്ദ് കെജ്രിവാൾ. മദ്യനയ അഴിമതിയിൽ സി.ബി.ഐ മനീഷ് സിസോദിയയെ പ്രതിചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

മനീഷ് സിസോദിയയെ 10 ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. പക്ഷേ ഇപ്പോൾ ഞാൻ കരുതുന്നത് മൂന്ന് ദിവസത്തിനകം തന്നെ അറസ്റ്റുണ്ടാവുമെന്നാണ്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കെജ്രിവാളിന്റെ പ്രതികരണം.

രാജ്യത്തുടനീളമുള്ള ജനങ്ങൾക്കിടയിൽ താൻ ആവേശമായി മാറുന്നതാണ് തനിക്കുമേൽ സി.ബി.ഐ കുരുക്കുമുറുക്കുന്നതിനുള്ള കാരണമെന്ന് കെജ്രിവാൾ പറഞ്ഞു. നേരത്തെ സർക്കാറുകളെ അട്ടിമറിക്കാൻ ബി.ജെ.പി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം കെജ്രിവാൾ ഉയർത്തിയിരുന്നു. വെള്ളിയാഴ്ച അന്വേഷണത്തിന്റെ ഭാഗമായി സിസോദിയയുടെ ഉടമസ്ഥതയിലുള്ള 30ഓളം സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Tags:    
News Summary - Manish Sisodia could be arrested in next 2-3 days: Arvind Kejriwal in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.