നാട്ടിലേക്ക്​ മടങ്ങിയെത്തുന്നവർക്ക്​ ‘ഹോംലി’ ക്വാറൻറീൻ ഒരുക്കി മണിപ്പൂരി ഗ്രാമം 

സേനാപതി: രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങിക്കിടക്കുന്ന സ്വന്തം സംസ്​ഥാനത്തെ ജനങ്ങളെ തിരികെയെത്തിക്കാൻ പല സർക്കാറുകളും വിമുഖത കാണിക്കുന്ന സാഹചര്യമാണിപ്പോൾ. രോഗവ്യാപനം കൂടുമെന്നതും ക്വാറൻറീൻ സൗകര്യം കുറവായതിനാലുമാണിത്​. എന്നാൽ ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാതൃകയാവുകയാണ്​ വടക്കുകിഴക്കൻ സംസ്​ഥാനമായ മണിപ്പൂർ. 

നാട്ടിൽ തിരികെയെത്തുന്നവർക്ക്​ ക്വാറൻറീനിൽ കഴിയാൻ മുളകൊണ്ട്​ നിർമിച്ച 80 കുടിലുകൾ തയാറാക്കിയിരിക്കുകയാണ്​ മണിപ്പൂരിലെ തുങ്​ഗ്​ജോയ്​ വില്ലേജ്​ കൗൺസിൽ. സേനാപതി ജില്ലയിൽ നാഗാലൻഡി​​െൻറ അതിർത്തി പ്രദേശത്തിനോട്​ ചേർന്ന്​ കിടക്കുന്ന ഗ്രാമമായ പൗമായിലാണ്​ മുളകൊണ്ടുള്ള ക്വാറൻറീൻ കേന്ദ്രങ്ങൾ പണികഴിപ്പിച്ചത്​. 

ഓരോ കുടിലിലും കിടക്ക, ശുചിമുറി, ഗ്യാസ്​ ടേബ്​ൾ, വൈദ്യുതി കണക്​ഷൻ, വെള്ളം, മൊബൈൽ ചാർജിങ്​ സോക്കറ്റ്​ തുടങ്ങി എല്ലാവിധ അടിസ്​ഥാന സൗകര്യങ്ങളുമടങ്ങിയ ‘ഹൈടെക്’​ കുടിലാണ്​ ഇവർ തയാറാക്കിയത്​. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും വടക്കുകിഴക്കൻ സംസ്​ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും തുൻജോയ്​ വില്ലേജ്​ അതോറിറ്റിയുടെ ഉദ്യമ​ത്തെ അഭിനന്ദിച്ച്​ രംഗത്തെത്തി. 

സർക്കാറിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ ഗ്രാമീണർ സ്വപ്രയത്​നത്താൽ കുടിലുകൾ കെട്ടിപ്പൊക്കുകയായിരുന്നു. ക്വാറൻറീനിൽ കഴിയുന്നവർക്ക്​ ആവശ്യമായ സാധനങ്ങൾ കുടിലിലെത്തിക്കു​െമന്ന്​ ജില്ല ഭരണകൂടം വ്യക്​തമാക്കി.
 

Tags:    
News Summary - Manipur village set up quarantine bamboo huts for returnees - india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.