മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല; ഇന്ത്യയുടെ ഭാഗം തന്നെ, രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: പാർലമെന്റിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ മറുപടിയുമായി സ്മൃതി ഇറാനി. ഇന്ത്യയിൽ അഴിമതിയില്ല. അതുകൊണ്ട് നിങ്ങൾ ഇന്ത്യയല്ലെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തോടുള്ള സ്മൃതി ഇറാനിയുടെ പ്രതികരണം. മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല. മണിപ്പൂർ ഇന്ത്യയുടെ ഭാഗം തന്നെയാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഭാരത മാതാവിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. കശ്മീരി പണ്ഡിറ്റായ ഗിരി ടിക്കു എന്ന യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. ഇത് ഒരു സിനിമയിൽ കാണിച്ചപ്പോൾ അതൊരു പ്രൊപ്പഗൻഡയാണെന്നാണ് നിങ്ങൾ പറഞ്ഞത്. അതേപാർട്ടിയാണ് ഇന്ന് നീതിയെ കുറിച്ച് സംസാരിക്കുന്നത്.

രാജസ്ഥാനിലും പശ്ചിമബംഗാളിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. കോൺഗ്രസ് ഭരിക്കുമ്പോഴുണ്ടായ കശ്മീരിലെ പ്രശ്നങ്ങളും സിഖ് കലാപവും ഉയർത്തിയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.

Tags:    
News Summary - Manipur is not divided; Smriti Irani responds to Rahul,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.