ചെന്നൈ: ഗോത്ര വർഗക്കാരുടെ പ്രതിഷേധം മൂലം മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ വിവിധ കാമ്പസുകളിൽ കുടുങ്ങിയ വിദ്യാർഥികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മുസ് ലിം ലീഗ് വിദ്യാർഥി സംഘടനയായ എം.എസ്.എഫ്. ഇന്‍റർനെറ്റ് സൗകര്യം അടക്കം വിച്ഛേദിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നതെന്നും ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഇ.ടി മുഹമ്മദ് ബഷീർ എം.പി കത്തയച്ചതായി വാർത്താകുറിപ്പിൽ അഹമ്മദ് സാജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.