ട്രാവൻകൂർ പാലസ്

‘കഹാനി ദില്ലി കി’: ഡൽഹിയുടെ പൈതൃകം കൊണ്ടാടാൻ ട്രാവൻകൂർ പാലസ്

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും ആ​വേ​ശ​വു​മൊ​ക്കെ കൊ​ണ്ടാ​ടാ​ൻ ട്രാ​വ​ൻ​കൂ​ർ പാ​ല​സ് ഒ​രു​ങ്ങി. ‘ക​ഹാ​നി ദി​ല്ലി കി’ ​എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി​യി​ൽ ച​രി​ത്ര​കാ​ര​ന്മാ​രും തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും ആ​ർ​ക്കി​ടെ​ക്ടു​ക​ളും സം​ഗീ​ത​ജ്ഞ​രും ഒ​ത്തു​ചേ​രും. ര​ണ്ട് ദി​വ​സ​ത്തെ ഉ​ത്സ​വം ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​ൻ​ഡോ​ഫ​യ​ലി​ലെ സാ​റാ അ​ബ്‍ദു​ല്ല പൈ​ല​റ്റി​ന്‍റെ​യും ഐ​ശ്വ​ര്യ ഝാ​യു​ടെ​യും ആ​ശ​യാ​വി​ഷ്കാ​ര​മാ​ണ് പ​രി​പാ​ടി. ന​ഗ​ര​ത്തി​ന്‍റെ നാ​നാ​വി​ധ രു​ചി​ക്കൂ​ട്ടു​ക​ളോ​ടൊ​പ്പം ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ല, സം​ഗീ​തം, സം​വാ​ദം, ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ പ​ല ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ച​രി​ത്ര സ​മ്പ​ന്ന​ത​യും അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് പൈ​ല​റ്റും ഝാ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

പ്രി​യ​ങ്ക ശ​ർ​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഫൂ​ൽ​വാ​നോം കി ​സ​യ​ർ എ​ന്ന തെ​രു​വു​നാ​ട​ക​മാ​ണ് ആ​ദ്യ ദി​വ​സ​ത്തെ ആ​ക​ർ​ഷ​ണ​മെ​ങ്കി​ൽ, ര​ണ്ടാം ദി​വ​സം സി​ത്താ​ർ വാ​ദ്യ വി​ദ​ഗ്‌​ധ​നാ​യ സ​യി​ദ് സ​ഫ​ർ ഖാ​ൻ, ഗാ​യ​ക​ൻ സോ​നം ക​ൽ​റ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ.

Tags:    
News Summary - 'Kahaani Dilli Ki': Travancore Palace to celebrate Delhi's heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.