യുനൈറ്റഡ് നേഷൻസ്: നവംബറിൽ 15 പേരുടെ മരണത്തിനിടയാക്കിയ ന്യൂഡൽഹിയിലെ ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ നിരോധിത പാക് ഭീകരസംഘടന ജെയ്ശെ മുഹമ്മദെന്ന് യു.എൻ രക്ഷാസമിതി റിപ്പോർട്ട്. സംഘടനയുടെ തലവന്‍ മസ്ഊദ് അസ്ഹര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ‘നിരവധി ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തതായി ഒരു അംഗരാജ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചെങ്കോട്ട ആക്രമണത്തിലെ പങ്കിനെക്കുറിച്ചും ഈ അംഗരാജ്യം വ്യക്തമാക്കിയിട്ടുണ്ട്’’ -ഐ.എസ്.ഐ.എൽ, അൽഖായിദ എന്നിവ സംബന്ധിച്ചുള്ള രക്ഷാസമിതിയുടെ ഉപരോധ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്കായി ‘ജമാഅത്തുൽ മുഅ്മിനാത്ത്’ എന്ന പേരില്‍ വനിത സംഘടനക്ക് രൂപംനല്‍കിയതായും രക്ഷാസമിതിയുടെ ഉപരോധ നിരീക്ഷണസമിതി റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.