അരാവലിയെ തൊടാൻ സമ്മതിക്കില്ല -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​രാ​വ​ലി മ​ല​നി​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ത്തി​ൽ കോ​ട​തി​ക്ക് തൃ​പ്തി​ക​ര​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ ഒ​രി​ഞ്ച് ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ​പോ​ലും അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന് സ​ു​പ്രീം​കോ​ട​തി. ഹ​രി​യാ​ന സ​ർ​ക്കാ​റി​ന്റെ നി​ർ​ദി​ഷ്‍ട അ​രാ​വ​ലി സ​ഫാ​രി പ​ദ്ധ​തി​ക്ക് അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ണ് കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​രാ​വ​ലി മ​ല​നി​ര​ക​ളു​ടെ നി​ർ​വ​ച​നം എ​ന്താ​ണെ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട​തി നി​ല​പാ​ട് എ​ടു​ക്കു​ന്ന​തു​വ​രെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി​പു​ൽ എം. ​പ​ഞ്ചോ​ലി എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ച് വി​ശ​ദീ​ക​രി​ച്ചു. ഗു​രു​​​ഗ്രാം, നൂ​ഹ് ജി​ല്ല​ക​ളി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി.​പി.​ആ​ർ) കോ​ട​തി നി​യോ​ഗി​ച്ച കേ​ന്ദ്ര ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ അ​നു​മ​തി തേ​ടി​യ​പ്പോ​ഴാ​ണ് കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ദ്ധ​തി​യു​ടെ വി​സ്തീ​ർ​ണം ആ​ദ്യം നി​ശ്ച​യി​ച്ച 10,000 ഏ​ക്ക​റി​ൽ​നി​ന്ന് 3300 ഏ​ക്ക​റാ​യി കു​റ​ച്ചാ​ണ് വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് പു​തു​ക്കി​യ​തെ​ന്നും, ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ, ഈ ​ഘ​ട്ട​ത്തി​ൽ യാ​തൊ​ന്നും അ​നു​വ​ദി​ക്കി​​ല്ലെ​ന്നും അ​ത് ദൃ​ഢ​നി​ശ്ച​യം ചെ​യ്ത​താ​ണെ​ന്നും സു​പ്രീം​കോ​ട​തി മ​റു​പ​ടി ന​ൽ​കി. 

Tags:    
News Summary - 'Won't allow anyone to touch Aravalli', says SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.