കശ്മീര്‍ സംഘര്‍ഷം: ചിദംബരത്തിനും ഫാറൂഖിനും പിന്തുണയുമായി അയ്യര്‍

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും നടത്തിയ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്തത്തെി. കശ്മീരിലെ ചെറുപ്പക്കാരെ ഫാറൂഖ് അബ്ദുല്ലക്ക് അറിയാമെന്നും അക്കാര്യമാണ് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചതെന്നും അയ്യര്‍ പറഞ്ഞു. 

ചിദംബരത്തെയും ഫാറൂഖ് അബ്ദുല്ലയെയും പോലുള്ളവര്‍ സത്യം സംസാരിക്കുന്നതില്‍ നന്ദിയുണ്ട്. വാതിലുകള്‍ തുറന്നുവെക്കാതെ കശ്മീരിലൊന്നും പരിഹരിക്കാനാവില്ല. എന്നാല്‍, ബി.ജെ.പി അന്ധത നടിക്കുകയാണ് ചെയ്യുന്നതെന്നും മണി ശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.  ചിദംബരത്തിന്‍െറ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മൗനംപാലിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തുവന്നു. മുതിര്‍ന്ന നേതാവിന്‍െറ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രതികരിക്കാത്തതില്‍ തനിക്ക് അമ്പരപ്പുണ്ട്.

കോണ്‍ഗ്രസ് ചിദംബരത്തിന്‍െറ പ്രസ്താവനയോടും സേനാമേധാവിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനോടും യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സത്യം കാണാതെ കണ്ണടക്കുന്ന വെങ്കയ്യ നായിഡുവിനെ പോലുള്ളവര്‍ ദേശവിരുദ്ധരാണെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

കിരാതമായ സൈനിക നടപടിയിലൂടെ കശ്മീര്‍ ഏറക്കുറെ ഇന്ത്യ നഷ്ടപ്പെടുത്തിയ സാഹചര്യമാണെന്ന് ചിദംബരം പറഞ്ഞിരുന്നു. സുരക്ഷാനടപടികളില്‍ പ്രതികരിക്കുന്നവരെല്ലാം ദേശവിരുദ്ധരാണെന്ന സേനാമേധാവിയുടെ വാക്കുകള്‍ മര്യാദയില്ലാത്തതാണെന്നും ചിദംബരം പറഞ്ഞിരുന്നു. വിഘടനവാദികളുമായി ചേരുന്നവര്‍ താഴ്വരയുടെ സ്വാതന്ത്ര്യത്തിനാണ് ജീവന്‍ ഹോമിക്കുന്നതെന്ന് ഫാറൂഖ് അബ്ദുല്ലയും അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - mani shankar aiyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.