(പ്രതീകാത്മക ചിത്രം)
നാഗ്പുർ: കഴിഞ്ഞ വർഷം നവംബറിൽ നടന്ന മംഗളൂരു ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരൻ ജയിലിൽ കഴിയുന്ന ലശ്കറെ ത്വയ്യിബ പ്രവർത്തകൻ അഫ്സർ പാഷയാണെന്ന് പൊലീസ്. സ്ഫോടനക്കേസിലെ പ്രതി ഷാരിഖിന് കുക്കർ ബോംബ് നിർമാണത്തിൽ പരിശീലനം നൽകിയത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തേ ബംഗ്ലാദേശിൽ ബോംബ് നിർമാണത്തിൽ പരിശീലനം നേടിയ പാഷ, കർണാടകയിൽ ജയിലിൽ കഴിയവേയാണ് ഷാരിഖിന് പരിശീലനം നൽകിയതെന്നും നിരോധിത പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേരത്തെ പാഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അധോലോക ഗുണ്ടാത്തലവൻ ജയേഷ് പൂജാരി ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ കർണാടക ജയിലിൽനിന്ന് എത്തിച്ച പാഷ ഇപ്പോൾ നാഗ്പുർ സെൻട്രൽ ജയിലിലാണ്. കഴിഞ്ഞ വർഷം നവംബർ 19നാണ് മംഗളൂരുവിൽ സ്ഫോടനം ഉണ്ടായത്. ശിവമൊഗ്ഗ സ്വദേശി ഷാരിഖ് സ്ഫോടക വസ്തു നിറച്ച പ്രഷർ കുക്കറുമായി ഓട്ടോറിക്ഷയിൽ പോകവെയാണ് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.