ബോംബ്​ വെച്ചത്​ ജോലി നിഷേധിച്ചതിലുള്ള വൈരാഗ്യം മൂല​മെന്ന്​ യുവാവ്​

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ്​ വെച്ച ആദിത്യ റാവുവിന്​ എൻജിനീയറിങ്ങിലും എം.ബി.എയിലും ബിരുദമുണ്ടെന ്ന്​ ​െപാലീസ്​. ബംഗളൂരു എയർപോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻെറ ജോലി നിഷേധിച്ചതിലെ വൈരാഗ്യമാണ്​ ബോംബ്​ വെക്കുന്നതിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ്​ വ്യക്​തമാക്കുന്നത്​.

2012ലാണ്​ ആദിത്യ റാവു ജോലി തേടി ബംഗളൂരുവി​ലെത്തുന്നത്​. ബംഗളൂരുവിൽ റാവുവിന്​ സ്വകാര്യ ബാങ്കിൽ ജോലി ലഭിച്ചു​. വൈകാതെ തന്നെ മംഗളൂരുവിലേക്ക്​ തിരിച്ച്​ പോയ റാവു ആറ്​ മാസം സെക്യൂരിറ്റി ജീവനക്കാരൻെറ ജോലി നോക്കിയ ശേഷം ഉഡുപ്പിയിലെ ഒരു മഠത്തിൽ പാചകക്കാരനായി. പിന്നീട്​ ബംഗളൂരുവിലെത്തി ഇൻഷൂറൻസ്​ കമ്പനിയിൽ ജോലി നോക്കുന്നതിനിടെ അത്​ ഉപേക്ഷിച്ച്​ ബംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻെറ ജോലിക്കായി ​ശ്രമിച്ചു. എന്നാൽ, രേഖകൾ കൃത്യമല്ലാത്തതിനെ തുടർന്ന്​ ഇയാൾക്ക്​ അവസരം നിഷേധിക്കുകയായിരുന്നു.

ബംഗളൂരു വിമാനത്താവളത്തിൽ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം നൽകിയതിന്​ റാവു ആറ്​ മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Mangaluru airport scare: Suspect, a MBA holder-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.