മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ട ുപേർ മരിച്ച െപാലീസ് വെടിവെപ്പിന് സാക്ഷികളായവർ തെളിവു നൽകണമെന്ന് ഉഡുപ്പി മജ ിസ്ട്രേറ്റ്.
സാക്ഷികൾക്ക് നേരിൽ വന്ന് തെളിവ് നൽകാൻ ഒരു അവസരം കൂടി നൽകുകയാ ണ്. വിഡിയോ, സി.സി.ടി.വി ദൃശ്യങ്ങൾ ഫെബ്രുവരി 13ന് ഹാജരാക്കണം. പൊതുജനങ്ങൾക്കും നൽകാം. തുടർ അവസരം പൊലീസിനായിരിക്കും. സംഭവം അന്വേഷിക്കുന്ന എക്സിക്യൂട്ടിവ് മജിസ്ട ്രേറ്റുകൂടിയായ ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ജി. ജഗദീഷ് വാർത്താകുറിപ്പിൽ പറഞ്ഞു.
സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഇരകളുടെ ആവശ്യം. എന്നാൽ സർക്കാർ, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ (കലക്ടർ) നിയമിക്കുകയായിരുന്നു. മംഗളൂരു മിനി വിധാന സൗധയിൽ (കോടതി ഹാൾ) കഴിഞ്ഞദിവസം നടന്ന തെളിവെടുപ്പിൽ ഇരകൾക്കുവേണ്ടി തെളിവുകൾ ഹാജരാക്കാൻ ആരുമുണ്ടായില്ല. വെടിവെപ്പിനുമുമ്പ് സി.സി.ടി.വികൾ എടുത്തുമാറ്റിയിരുന്നു.
പൊലീസിനെതിരായ എല്ലാ തെളിവുകളും എടുത്തുമാറ്റി. ഇതാണ് പൊതുജനങ്ങളോട് തെളിവ് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത്. കർണാടക ഹൈകോടതിയും ഇത്തരം തെളിവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. മലയാളികളാണ് കുഴപ്പങ്ങളുണ്ടാക്കിയതെന്നാരോപിച്ച് കാസർകോട്ടും പരിസരങ്ങളിലുമുള്ളവരടക്കം 1800 പേർക്ക് കർണാടക പൊലീസ് നോട്ടീസ് അയച്ചിരുന്നു.
സംഭവ സമയം മംഗളൂരുവിലെ അഞ്ച് ടവറുകൾക്ക് കീഴിലുണ്ടായിരുന്ന കേരളീയരുടെ മൊബൈൽ വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ, മജിസ്റ്റീരിയൽ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഇവർക്ക് ആദ്യം ലഭിച്ച നിർദേശം. പിന്നീട് അന്വേഷണം നടത്തുന്ന ക്രൈം ഡിറ്റാച്മെൻറ് വിളിച്ചാൽ ഹാജരാകണമെന്ന് തിരുത്തി.
കൊല്ലപ്പെട്ട നൗഷീൻ, ജലീൽ എന്നിവരുടെ കുടുംബാംഗങ്ങൾ ഉൾെപ്പടെ 201പേർ അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായിരുന്നു. ഇതിൽ ജലീലിെൻറ ബന്ധുക്കളായ ഖദീജയും റംസത്തും ഉൾപ്പെടും. മംഗളൂരു മുൻ മേയർ കെ. അഷ്റഫ് പൊലീസിനെതിരെ പരാതി നൽകിയിട്ടുണ്ട്. െഎ.സി.യുവിലായിരിക്കെ അഞ്ച് പൊലീസുകാർ അകത്തേക്ക് ഇരച്ചുകയറി അതിക്രമം നടത്തിയെന്നാണ് പരാതി. ഇത്തരം പരാതികൾ മാത്രമേ പൊലീസിനെതിരായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.