ലോകത്തിലെ നീളം കൂടിയ നഖത്തിനുടമ 66 വർഷത്തിനു ശേഷം നഖം വെട്ടി

പൂണെ: ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖത്തിനുടമയായി ഗിന്നസ്​ ബുക്കിൽ ഇടം നേടിയ ശ്രീധർ ചില്ലാൽ നഖം ​െവട്ടി. 66 വർഷങ്ങൾകൊണ്ട്​ വളർത്തിയെടുത്ത ഇടതു കൈയ്യിലെ നഖങ്ങളാണ്​ ചില്ലാൽ വെട്ടി മാറ്റിയത്​. ഇപ്പോൾ 84 വയസ്സുള്ള ശ്രീധർ ചില്ലാൽ 1952ൽ ത​​​​െൻറ 14ാം വയസ്​ മുതലാണ്​ നഖം നീട്ടി വളർത്താൻ തുടങ്ങിയത്​. 

909.6 സ​​​െൻറി മീറ്റായിരുന്നു ഇദ്ദേഹത്തി​​​​െൻറ നഖത്തി​​​​െൻറ നീളം. തള്ള വിരലിലെ നഖത്തിനായിരുന്നു ഏറ്റവും നീളം. 197.8 സ​​​െൻറി മീറ്റർ. ചൂണ്ടു വിരലിലെ നഖത്തിന്​ 164.5 സ​​​െൻറി മീറ്റർ, നടുവിരലിൽ 186.6 സ​​​െൻറി മീറ്റർ,​ േമാതിര വിരലിൽ 181.6  സ​​​െൻറി മീറ്റർ, ചെറുവിരലിൽ 179.1 സ​​​െൻറിമീറ്റർ എന്നിങ്ങനെയാണ്​ നഖത്തി​​​​െൻറ നീളം.
 

2015ലാണ്​ ഒറ്റകൈയ്യിൽ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ്​ റെക്കോർഡ്​ ശ്രിധർ ചില്ലാലിനെ തേടിയെത്തിയത്​. വെട്ടി മാറ്റിയ നഖങ്ങൾ ഇനി ന്യൂയോർക്കിലെ ടൈംസ്​ സ്​ക്വയറിലെ റിപ്ലിയുടെ പ്രശസ്​തമായ ‘ബിലീവ്​സ്​ ഇറ്റ്​ ഒാർ നോട്ട്​’ എന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Tags:    
News Summary - Man with world's longest nails cuts them after 66 years-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.