Representational Image

ഭാര്യമാതാവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 28 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ചെന്നൈ: ഭാര്യമാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 28 വർഷങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന് പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. ഒഡീഷ സ്വദേശിയായ ജോഷി എന്ന യുവാവാണ് പിടിയിലായത്. ‌

ഒഡീഷ സ്വദേശിയായ പ്രതി ജോലിക്കായി 1993ൽലാണ് ചെന്നൈയിലെത്തിയത്. 1994ൽ ചെന്നൈ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായതോടെ ഭാര്യ അമ്മയുടെ വീട്ടിലേക്ക് മടങ്ങി വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു. ഭാര്യയുടെ മാതാവിനെ സന്ദർശിക്കാനെത്തിയ ജോഷി അമ്മയെയും സഹോദരനെയും ഭാര്യയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമ്മ തൽക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കെതിരെ ഭാര്യ പരാതി നൽകുകയായിരുന്നു. 1996 മുതൽ 2006 വരെ ഒഡീഷയിലടക്കം പൊലീസ് അന്വേഷണം നടത്തി.െങ്കിലും പ്രതിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

അടുത്തിടെ പരിഹരിക്കപ്പെടാത്ത കേസുകളുടെ ഓഡിറ്റിനിടെയാണ് ജോഷിയുടെ കേസ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 22-ാം വയസ്സിൽ എടുത്ത ജോഷിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉപയോഗിച്ചായിരുന്നു അന്വേഷണം. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

Tags:    
News Summary - Man who killed mother in law arrested after 28 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.