മകൾക്കൊപ്പം നടന്നു പോയ യുവതിയെ ബൈക്കിലെത്തി ചുംബിച്ചു; യുവാവ് അറസ്റ്റിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മകൾക്കൊപ്പം നടന്നു പോയ യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സുഹൈൽ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മേയ് ഇരുപതിനാണ് സംഭവം. 

അധികം ആളുകളില്ലാത്ത വഴിയിലൂടെ മകൾക്കൊപ്പം നടന്നു പോയ യുവതിയെ ബൈക്കിലെത്തിയ യുവാവ് പരസ്യമായി ചുംബിക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തനിക്ക് തെറ്റ് പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും തെറ്റ് ഏറ്റ് പറഞ്ഞതായി മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവാവിന്‍റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. 

Tags:    
News Summary - Man who forcefully kissed woman in Meerut arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.