ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ അമ്മയെ അടിച്ച് കൊന്നു
റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ മാതാവിനെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മദ്യലഹരിയിലായിരുന്ന 35കാരനായ പ്രധാൻ സോയിയായ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
60 കാരിയായ മാതാവ് സുമിക്കൊപ്പമാണ് ഇയാൾ കഴിഞ്ഞ് വന്നിരുന്നത്. ഇയാൾ കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
'ഞങ്ങൾ സംഭവ സ്ഥലത്തെത്തിയപ്പോൾ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്കരിക്കാൻ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പാൻ വൈകിയതോടെ വടിയെടുത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രധാൻ പറയുന്നത്' -മനോഹർപൂർ എസ്.ഡി.പി.ഒ വിമലേഷ് ത്രിപാഠി പറഞ്ഞു.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.