മംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർ.ടി.സി. വിദ്യാർഥികൾ സ്ഥാപന മേധാവികളുടെ കത്ത് കർണാടക ആർ.ടി.സി ഡിപ്പോയിൽ ഹാജരാക്കിയാൽ സൗജന്യ പാസ് ലഭിക്കും. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്നതാണ് നിർണായക തീരുമാനം.
നിലവിൽ നിശ്ചിത ഫീസ് നൽകിയാണ് വിദ്യാർഥികൾ പാസ് കൈപ്പറ്റിയിരുന്നത്. അപേക്ഷിച്ചാൽ ഉടൻ തുക തിരികെ നൽകാനും തീരുമാനമായിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഏത് സ്ഥലത്തുനിന്നും സംസ്ഥാന സർക്കാറിന്റെ സേവസിന്ധു പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. അപേക്ഷകരുടെ സൗകര്യാർഥം കോർപ്പറേഷൻ 123 വിദ്യാർഥി പാസ് നൽകുന്ന കൗണ്ടറുകളുടെ വിശദാംശങ്ങൾ കർണാടക ആർ.ടി.സി വെബ്‌സൈറ്റിൽ ലഭ്യമാണെന്നും കോർപ്പറേഷൻ അറിയിച്ചു.
സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന കേരള ആർ.ടി.സി ബസുകൾ തിരിച്ചറിയാൻ 'പ്രിയദർശിനി' സ്റ്റിക്കർ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടനശേഷം ആദ്യം സർവിസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. 8.30ന് ശേഷമായിരിക്കും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പരസ്യങ്ങൾ നൽകുകയും ബസുകൾക്കായി സ്‌പോൺസർഷിപ്പ് നടപ്പാക്കുകയും ചെയ്യും. ഇപ്പോഴുള്ള 58 ഗ്രാമവണ്ടികൾ 500 എണ്ണമാക്കും. ഡിപ്പോകൾ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.