Posted On
date_range Updated On
date_range തെരുവുനായ്ക്കളിൽനിന്ന് രക്ഷതേടി വീട്ടിലേക്ക് കയറിയ ദലിത് യുവാവിനെ തീെകാളുത്തി കൊന്നു
ലഖ്നോ: തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെടാൻ മുന്നിൽകണ്ട വീട്ടിലേക്ക് ഓടിക്കയറിയ ദലിത് യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് തീവെച്ച് കൊന്നു. യു.പിയിലെ ബരാബങ്കി ജില്ലയിൽ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ സുജിത്കുമാർ എന്ന 28കാരനെ ആശുപത്രിയിൽ പ്രേവശിപ്പിെച്ചങ്കിലും പിന്നീട് മരിച്ചു.
സാരമായി പൊള്ളലേറ്റ കാലുകളിൽ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് അശുതോഷ് ദുബെ പറഞ്ഞു. രാത്രി രണ്ടു മണിയോടെ ബന്ധുവിെൻറ വീട്ടിലേക്ക് പോവുന്നതിനിടെ തെരുവുനായ്ക്കൾ കുരച്ച് പിന്നാലെ ഓടിയെന്നും ഭയന്ന് മുന്നിൽ കണ്ട വീട്ടിലേക്ക് ഓടിക്കയറിയെന്നും പൊലീസ് പറഞ്ഞു. വീട്ടിലുള്ളവർ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആദ്യം അടിച്ചവശനാക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീവെച്ചെന്നും എസ്.പി ആകാശ് തോമർ അറിയിച്ചു. സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.