ഭാര്യയുടെ കാമുകന്‍റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് ഭർത്താവ്

മംഗളൂരൂ: യുവാവിന്‍റെ കഴുത്ത് മുറിച്ച് രക്തം കുടിക്കുകയും ക്രൂരത മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര കന്നഡയിലെ കോലാറിൽ ചിന്താമണി സ്വദേശി വി. വിജയ് (34) ആണ് അറസ്റ്റിലായത്. ദൃശ്യം പകർത്തിയ സഹായി ജോൺ ബാബുവിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെലവു മാഡെമ്പള്ളിയിലെ എം. മരേഷ് (31) ആണ് അക്രമത്തിന് ഇരയായത്. വിലക്കിയ ശേഷവും മരേഷ് തന്‍റെ ഭാര്യയുമായുള്ള ബന്ധം തുടർന്നതിൽ പ്രകോപിതനായാണ് വിജയ് അക്രമം നടത്തിയത്.

ചിക്കബെല്ലാപുർ ജില്ലയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാണ്ഡ്യാമ്പേട്ടിലാണ് വിജയ്‌യും ഭാര്യയും താമസിക്കുന്നത്. മരേഷിന്‍റെ ഗുഡ്സ് വണ്ടി വിജയ് പലപ്പോഴും ഓട്ടം പോകാൻ വിളിക്കാറുണ്ടായിരുന്നു. പിന്നീട് വിജയ്‌യുടെ ഭാര്യയുമായി മാരേഷ് ബന്ധം സ്ഥാപിക്കുകയും ഇരുവരും ദീർഘനേരം ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇത് വിജയ് കണ്ടെത്തുകയും എതിർക്കുകയും ചെയ്തു. പിൻമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് രണ്ട് തവണ മാരേഷിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നത്രെ.

തുടർന്നും ബന്ധം തുടർന്നതോടെ വിജയ് അക്രമം നടത്തുകയായിരുന്നു. ജൂൺ 19ന് വിജയ് തന്‍റെ ബന്ധുവായ ജോണിനൊപ്പം എത്തി മരേഷിനെ കൂട്ടിക്കൊണ്ട് പോയി. സിദ്ധേപള്ളി ക്രോസിൽ എത്തിച്ച് ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞ വിജയ്, കത്തിയെടുത്ത് സുഹൃത്തിന്റെ കഴുത്തിൽ മുറിവേല്പിച്ച ശേഷം ആ മുറിവിൽ കടിച്ച് ചോര കുടിച്ചു. തുടർന്ന് ഭാര്യയുമായി അടുത്തുപോകരുതെന്ന് താക്കീത് നൽകി വിട്ടയച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ മരേഷ് അപകടനില തരണം ചെയ്തു.

ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Man Slits Friend's Throat, Drinks Blood Over Affair With Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.