ഭാര്യയെ സ്ത്രീധന പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്: സ്ത്രീധന പീഡനത്തിനും ഭാര്യയെ കൊലപ്പെടുത്തിയതിനും ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. ഹൈദരാബാദിലെ തല്ലബ്കട്ട സ്വദേശി ഉമറുൽ ഹഖിനെയാണ് തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് കോടതി ജഡ്ജി സി.വി.എസ് ഭൂപതിയുടേതാണ് വിധി.

2019 ജനുവരി 1നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ഉമറുൽ ഹഖ് ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും യുവതി കത്രിക, സ്ക്രൂഡ്രൈവർ, ചുറ്റിക പോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ രണ്ടാം വിവാഹത്തെ കുറിച്ച് ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

സംഭവത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് വ്യക്തമായെന്നും മരിക്കുന്നത് വരെ തൂക്കിലേറ്റണമെന്നും കോടതി വിധിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടക്കുന്നതിൽ വീഴ്ച സംഭവച്ചിൽ അഞ്ച് മാസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 

Tags:    
News Summary - Man sentenced to death for dowry harassment, wife’s murder in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.