കൊന്ന് കുഴിച്ചു മൂടിയ യുവാവിെൻറ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി വലിച്ചെറിഞ്ഞു
അമൃത്സർ: പഞ്ചാബിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ ശേഷം മൃതദേഹം പുറത്തെടുത്ത് വെട്ടി കഷണമാക്കി കനാലിൽ വലിച്ചെറിഞ്ഞു. ഗുർദാസ്പൂർ സ്വദേശി ലഡ്ഡി(30) ആണ് കൊല്ലപ്പെട്ടത്. മെയ് 19ന് ഖുജാല ഗ്രാമത്തിലേക്ക് അമ്മാവനെ സന്ദർശിക്കാനായി എത്തിയ ലഡ്ഡി തിരിച്ചെത്താത്തതിനെ തുടർന്ന് ലഡ്ഡിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിയാൻപൂർ സ്വദേശി സിയ എന്ന ഷരീഫ് മുഹമ്മദ്, ലുധിയാന സ്വദേശി യാക്കൂബ് ഖാൻ, ജഹൂര, ഗുർദാസ്പൂർ സ്വദേശി ജന്നത് അലി, യാക്കൂബ് അലി, ബാഗ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. ദസുവ ജില്ലയിലെ ഹോഷിയാർപൂരിലെ കനാലിലേക്കാണ് വെട്ടി നുറുക്കിയ മൃതദേഹം തങ്ങൾ വലിച്ചെറിഞ്ഞതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി. കൊലപാതകത്തിെൻറ കാരണം വ്യക്തമല്ല.
മകനെ തട്ടിക്കൊണ്ടു പോയതാവാമെന്ന് പിതാവ് പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് പൊലീസ് പ്രതികളെ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.