കടബാധ്യത; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച 45കാരൻ രക്ഷപ്പെട്ടു

പൂനെ: കടബാധ്യതയെ തുടർന്ന് ഭാര്യയെയും മകനെയും കൊലപ്പെടുത്തി 45കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. പൂനെയിലെ ചിഖാലിയിൽ ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം.

ഭാര്യയ്ക്കും ഒൻപതുകാരനായ മകനും ഉറക്കഗുളിക നൽകിയാണ് ഇയാള്‍ ഇവരെ കൊലപ്പെടുത്തിയത്. തുടർന്ന് സ്വന്തം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുംബൈയിൽ ബന്ധുവിനൊപ്പം താമസിക്കുന്ന 14കാരനായ മൂത്ത മകന് ഇതു സംബന്ധിച്ച് സന്ദേശം അയച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സന്ദേശം ലഭിച്ചയുടൻ മകന്‍ അയല്‍ക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരും പൊലീസും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി. ജീവനുണ്ടായിരുന്നു ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം ഭാര്യയും മകനും മരണപ്പെട്ടു.

രണ്ട് പണമിടപാടുകാരിൽ നിന്ന് പ്രതിമാസം 10 ശതമാനം പലിശയ്ക്ക് 6 ലക്ഷം രൂപയും 2 ലക്ഷം രൂപയും കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നീട് ഉയർന്ന പലിശ നിരക്കിൽ മറ്റൊരാളില്‍ നിന്ന് 4 ലക്ഷം രൂപയും ഇവര്‍ കടം വാങ്ങി. മുതലിന് പുറമേ 9 ലക്ഷം രൂപ കൂടി തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഇടപാടുകാര്‍ ഉപദ്രവിച്ചതില്‍ മനംനൊന്താണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)

Tags:    
News Summary - man-kills-wife-and-son-survives-suicide-bid-blames-moneylenders-for-harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.