ചുറ്റികകൊണ്ട് അടിച്ച് അമ്മയെയും സഹോദരനെയും കൊന്നു; 25കാരൻ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ യുവാവ് ചുറ്റികകൊണ്ട് അടിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. അച്ഛനും സഹോദരനുമടക്കം നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 25കാരനായ അമർചന്ദ് ജംഗിദ് അറസ്റ്റിലായി.

ഭിനായ് നഗരത്തിൽ താമസിക്കുന്ന കുടുംബത്തിലാണ് സംഭവമുണ്ടായത്. ചുറ്റികയെടുത്ത് യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. അമ്മ കമലാ ദേവി (60), സഹോദരന്‍ ശിവരാജ് (22) എന്നിവരാണ് മരിച്ചത്.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് കെക്ദി സർക്കിൾ ഓഫീസർ വ്യക്തമാക്കി.

Tags:    
News Summary - Man kills mother and brother in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.