പിതാവിന് വാതുവെപ്പിൽ പണം നഷ്ടമായത് വീട്ടിൽ അറിയിച്ചു; മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി

കോലാർ (കർണാടക): മകനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയ പിതാവ് പിടിയിൽ. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തിലാണ് സംഭവം. 12 കാരനായ നിഖില്‍ കുമാറാണ് മരിച്ചത്. പിതാവ് 32കാരനായ മണികണ്ഠയാണ് ക്രൂരകൃത്യം ചെയ്തത്.

ബാര്‍ബര്‍ തൊഴിലാളിയായ മണികണ്ഠ ക്രിക്കറ്റ് വാതുവെപ്പിന് അടിമയായിരുന്നു. ഐ.പി.എല്‍ ടൂർണമെന്റിനിടെ വാതുവെപ്പിൽ ഇയാൾക്ക് ധാരാളം പണം നഷ്ടമായിരുന്നു. ഇക്കാര്യം അറിഞ്ഞ മകൻ വിവരം അമ്മയെ അറിയിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യത്തിൽ വഴക്കായി. ഇതിൽ പ്രകോപിതനായാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.

മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.

നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം ഗ്രാമത്തിലെ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Man Kills 12-Year-Old Son Dumps Body in Water Tank in Kolar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.