Posted On
date_range Updated On
date_range ഭാര്യയുമായി രഹസ്യബന്ധമെന്ന്; സംശയരോഗിയായ മകൻ 70 വയസ്സുള്ള അച്ഛനെ വെട്ടിക്കൊന്നു
70 വയസുകാരനായ പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ബദ്വാര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍(25) കൊലപ്പെടുത്തിയത്. തന്റെ ഭാര്യക്ക് അച്ഛനുമായി രഹസ്യബന്ധമുണ്ടെന്ന് ലക്ഷ്മണ്‍ സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
മുംബൈയില്‍ ജോലിചെയ്യുന്ന ലക്ഷ്മണ്‍ കുമാര്‍ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടില്‍ എത്തിയത്. തന്റെ ഭാര്യയുമായി അച്ഛന്‍ രഹസ്യബന്ധം പുലര്‍ത്തുന്നതായി ഇയാള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഇതേച്ചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മണ്‍ കോടാലി കൊണ്ട് അച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് നന്ദിലാല്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.