ഗോരഖ്പൂർ: മുൻ ഭാര്യയെ നേപ്പാളിൽവെച്ച് കൊലപ്പെടുത്തുകയും പിടിക്കപ്പെടാതിരി ക്കാൻ അവരുടെ സമൂഹമാധ്യമ അക്കൗണ്ട് ആക്ടിവ് ആക്കി നിലനിർത്തുകയും ചെയ്ത ഉത്തർപ്രദേ ശിലെ ഡോക്ടർ പിടിയിൽ. ബിച്ചിയ സ്വദേശിയായ രാഖിയെ കൊലപ്പെടുത്തിയതിന് ഗോരഖ്പൂ രിലെ പ്രമുഖ സർജൻ ഡോ. ധർമേന്ദ്ര പ്രധാൻ സിങ്ങാണ് ഏഴു മാസങ്ങൾക്കുശേഷം അറസ്റ്റിലാ യത്.
ഇയാളുടെ സഹായികളും പിടിയിലായിട്ടുണ്ട്. 2006ൽ, പിതാവിനെയുംകൊണ്ട് ഡോക്ടറെ ക ാണാൻ വന്ന രാഖി ഇയാളുമായി പരിചയത്തിലായി. നേരത്തേ വിവാഹിതനായ ധർമേന്ദ്ര പ്രധാൻ 2011ൽ രാഖിയെ രഹസ്യമായി വിവാഹം ചെയ്യുകയും അവർക്ക് നഗരത്തിനടുത്ത് വീട് എടുത്തുകൊടുക്കുകയും ചെയ്തു. എന്നാൽ, ഡോക്ടറുടെ പുതിയ ബന്ധം ഭാര്യ അറിയുകയും രാഖിയെ ഒഴിവാക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു.
ഇതിനിടെ, രാഖി മനീഷ് എന്നയാളുമായി പ്രണയത്തിലാവുകയും അയാളെ വിവാഹം ചെയ്യുകയുമുണ്ടായി. എന്നാൽ, ഡോക്ടറുമായുള്ള ബന്ധം തുടർന്നു. ഇൗ സമയത്ത് വീടിെൻറ ഉടമസ്ഥാവകാശം തെൻറ പേരിലാക്കാൻ രാഖി നിർബന്ധിെച്ചന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഏതാനും ശ്രമങ്ങൾ പരാജയപ്പെട്ടശേഷം, രാഖിയും പുതിയ ഭർത്താവ് മനീഷും േനപ്പാളിൽ പോയ സമയത്ത് അവിടെ വെച്ചാണ് കൃത്യം നടത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം മനീഷിനെ രാഖി തിരിച്ചയച്ചു. തുടർന്ന് രാഖിയെ കാണാനെത്തിയ ഡോക്ടറും സഹായികളും പോക്രയിൽവെച്ച് കൊലപ്പെടുത്തി. മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നുവത്രെ. അവരുടെ തിരിച്ചറിയിൽ രേഖകളും സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും കൈവശപ്പെടുത്തി മടങ്ങിയ ഡോക്ടർ സഹായികളെ ഉപയോഗിച്ച് രാഖിയുടെ അക്കൗണ്ട് ആക്ടിവ് ആയി നിർത്തി.
രാഖിയെ കാണാതായതായി സഹോദരൻ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ ആദ്യം രണ്ടാം ഭർത്താവ് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണം ഡോക്ടറിലേക്കെത്തിയത്. കൊല നടന്ന സമയം ഡോക്ടറുടെ ഫോൺ നേപ്പാളിലുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.