വനിതാ ജീവനക്കാരിയെ സഹപ്രവർത്തകൻ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്​– വിഡിയോ

ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്ത്​ വെച്ച്​ ജീവനക്കാരന്‍ ആഞ്ഞു ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്​.  കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. ഒാഫീസിൽ വൈകിയെത്തിയ ജീവനക്കാരിയുമായി ​ സഹപ്രവർത്തകൻ വഴക്കിടുകയും അവരെ ചവിട്ടുകയുമായിരുന്നു. ശനിയാഴ്​ചയാണ്​ സംഭവം നടന്നത്​. യുവതിയുടെ പരാതിയെത്തുടർന്ന് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സി.സി ടിവിയില്‍ പതിഞ്ഞ സംഭവത്തി​​​െൻറ ദൃശ്യങ്ങൾ ന്യൂസ് ഏജന്‍സിയായ എ.എൻ.​െഎ  പുറത്തുവിടുകയായിരുന്നു.  സംഭവം നടക്കുമ്പോൾ ഓഫീസില്‍ മര്‍ദ്ദനത്തിനിരയായ നസ്രീനും കരാർ ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

റമദാൻ നോ​െമ്പടുത്ത്​ നസ്രീൻ അൽപം വൈകിയാണ്​ ഒാഫീസിലെത്തിയത്​. ഇത്​ ചോദ്യം ചെയ്​ത ശരണപ്പയുമായി വാക്കേറ്റമുണ്ടാകുകയും ശരണപ്പ സീറ്റിൽ നിന്നെഴുന്നേറ്റ്​ നസ്രീനെ ചവിട്ടുകയുമായിരുന്നു. 
നസ്രീ​​​െൻറ പരാതിയെ തുടർന്ന്​ ശരണപ്പയെ സർവീസില്‍ നിന്ന് പുറത്താക്കി. ശനിയാഴ്​ച ഒാഫീസിന്​ അവധിയായിരുന്നുവെന്നും പൂർത്തിയാകാൻ ബാക്കിയുള്ള ജോലികൾ ചെയ്യാൻ നസ്രീനെയും ശരണപ്പയെയും ഏൽപ്പിക്കുകയായിരുന്നുവെന്നും കൗൺസിൽ  അധികൃതർ അറിയിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഒാപ്പറേറ്ററായാണ്​ നിയമിച്ചിരുന്നതെന്നും നസ്രീ​ൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ്​ സംഭവം അറിഞ്ഞതെന്നും കൗൺസിൽ അറിയിച്ചു. 

Tags:    
News Summary - Man kicks fasting Muslim woman colleague in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.