Posted On
date_range Updated On
date_range കാണാതായ മകളെ കണ്ടെത്താൻ ലക്ഷം രൂപ കൈക്കൂലി ചോദിച്ചു; മനംനൊന്ത് പിതാവ് ജീവനൊടുക്കി
ലഖ്നോ: കാണാതായ 22കാരിയായ മകളെ കണ്ടെത്താൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരൻെറ പ്രവൃത്തിയിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരൻ വിവരമറിഞ്ഞെത്തി ആത്മഹത്യാ കുറിപ്പ് നശിപ്പിക്കുകയും ചെയ്തു.
ഉത്തർ പ്രദേശിലെ മവു ചന്ദ്പൂർ എന്ന ഗ്രാമത്തിലാണ് സംഭവം. 45കാരനായ ശിശുപാലാണ് ജീവനൊടുക്കിയത്. രാംനഗർ പൊലീസ് ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാം രതൻ സിങ് ആണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ആത്മഹത്യാ കുറിപ്പ് നശിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്ന രാം രതൻ സിങ്ങിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സബ് ഇൻസ്പെക്ടറെ ഔട്ട്പോസ്റ്റിൽനിന്ന് മാറ്റിയെന്നും സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.