അഞ്ചു ദിവസം, രണ്ടു വിവാഹം; സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ വരൻ മുങ്ങി

ഖാ​ണ്ഡ്​​വ: മ​ധ്യ​പ്ര​ദേ​ശി​ൽ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു പേ​രെ വി​വാ​ഹം ക​ഴി​ച്ച്​ സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ്​ മു​ങ്ങി. ഇ​​ന്ദോ​റി​ലെ മു​സ​ക്കേ​ഡി മേ​ഖ​ല​യി​ലെ 26കാ​ര​നാ​ണ്​ ഡി​സം​ബ​ർ ര​ണ്ടി​ന്​ ഖാ​ണ്ഡ്​​വ​യി​ൽ​നി​ന്ന​ും​ ഏ​ഴാം തീ​യ​തി ഇ​​ന്ദോ​റി​ലെ മോ​വി​ൽ​നി​ന്നും വി​വാ​ഹം ക​ഴി​ച്ച്​ ഒ​ളി​വി​ൽ പോ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഖാ​ണ്ഡ്​​വ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​െൻറ പ​രാ​തി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കോ​ട്​​വാ​ലി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ബി.​എ​ൽ. മ​ണ്ഡ്​​ലോ​യ്​ അ​റി​യി​ച്ചു.

യു​വാ​വി​െൻറ മോ​വി​ലെ വി​വാ​ഹ​ച്ച​ട​ങ്ങി​​ൽ പ​​ങ്കെ​ടു​ത്ത ബ​ന്ധു അ​യ​ച്ചു​ത​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ഴാ​ണ്​ വ​ഞ്ച​ന മ​ന​സ്സി​ലാ​യ​തെ​ന്നും 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ങ്ങ​ൾ​ക്ക്​ വി​വാ​ഹ​ച്ചെ​ല​വു​ണ്ടാ​യെ​ന്നും ഖാ​ണ്ഡ്​​വ​യി​ലെ പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Man flees after marrying 2 women in 5 days in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.