ബംഗളൂരു: പ്ലസ് ടുവിന് മാർക്ക് കുറവായതിനാൽ യുവാവിന് ബംഗളൂരുവിൽ വാടക വീട് നിഷേധിച്ചു. ശുഭ് എന്നയാളാണ് ട്വിറ്ററിലുടെ തന്റെ ബന്ധുവിനുണ്ടായ വിചിത്രമായ അനുഭവം പങ്കുവെച്ചത്. ബന്ധുവും ഒരു ബ്രോക്കറും തമ്മിലുള്ള വാട്സാപ്പ് സംഭാഷത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചാണ് ട്വിറ്ററിലെ കുറിപ്പ്.
പ്ലസ് ടുവിന് 90 ശതമാനം മാർക്കില്ലാത്തതിനാലാണ് യുവാവിന് ബംഗളൂരുവിൽ വീട് നിഷേധിച്ചത്. യുവാവിന് 76 ശതമാനം മാർക്ക് മാത്രമാണുണ്ടായിരുന്നത്. മാർക്ക് ഒരിക്കലും ഭാവിയെ സ്വാധീനിക്കില്ല. എന്നാൽ, നിങ്ങൾക്ക് ബംഗളൂരുവിൽ ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്നതിനെ അത് സ്വാധീനിക്കുമെന്ന കുറിപ്പോടെയായിരുന്നു ശുഭ് വാട്സാപ്പ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്.
ശുഭത്തിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ഇതിൽ കമന്റുമായി രംഗത്തെത്തിയത്. ബംഗളൂരുവിനെ സംബന്ധിച്ച് ഇത് ശരിയായിരിക്കുമെന്നായിരുന്നു കമന്റുകളിലൊന്ന്. ബംഗളൂരുവിൽ വീട്ടുജോലിക്കാരിയെ തേടുകയാണെങ്കിൽ വീട്ടുമസ്ഥൻ ഐ.ടി ജോലിക്കാരനാണെങ്കിൽ വേതനമായി 30,000 രൂപ ചോദിക്കുമെന്നും മറ്റുള്ളവരാണെങ്കിൽ 9,000 രൂപ നൽകിയാൽ മതിയെന്നുമായിരുന്നു മറ്റൊരു കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.