ഭാര്യയെ കൊന്ന് മൃതദേഹഭാഗങ്ങൾ പത്ത് കിലോ മീറ്റർ ചുറ്റളവിലെ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ, സംഭവം യു.പിയിൽ

ലഖ്നോ: ഭാര്യയെ കൊന്ന് മൃതദേഹം ഭാഗങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 31കാരനായ സൈഫുദ്ദീനാണ് അറസ്റ്റിലായത്. ഭാര്യ സാബിനയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ മൃതദേഹഭാഗങ്ങൾ പത്ത് കിലോ മീറ്റർ ചുറ്റളവിൽ ഉപേക്ഷിക്കുകയായിരുന്നു.

യു.പിയിലെ ഷാർവസ്തി മേഖലയിലാണ് സംഭവമുണ്ടായത്. മൃതദേഹഭാഗങ്ങൾ സമീപത്തെ കനാലിൽ ഉൾപ്പടെ ഇയാൾ ഉപേക്ഷിക്കുകയായിരുന്നു. മെയ് 14നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സാബിനയുടെ സഹോദരൻ സലാഹുദ്ദീൻ സഹോദരിയെ ഫോൺ വിളിച്ച് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചിറങുകയായിരുന്നു.

ലഖ്നോവിലെ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും സലാഹുദ്ദീൻ എത്തുന്നതിനും ദിവസങ്ങൾക്ക് മുമ്പെ സാബിനയും ഭർത്താവും നാടുവിട്ടതായി കണ്ടെത്തി. തുടർന്ന് അന്ന് വൈകുന്നേരത്തോടെ സാബിനയുടെ ഭർത്താവ് സൈഫുദ്ദീനെ കണ്ടുവെങ്കിലും ഭാര്യയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ ഇയാൾ തയാറായില്ല. തുടർന്ന് സലാഹുദ്ദീൻ പൊലീസിൽ പരാതി നൽകി.

സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ​ചോദ്യം ചെയ്തുവെങ്കിലും ആദ്യം കുറ്റം സമ്മതിക്കാൻ ഇയാൾ തയാറായില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ ക്രൂരകൃത്യം നടത്തിയെന്ന് സമ്മതിച്ചത്. ഇയാൾ നൽകിയ വിവരപ്രകാരം ശരീര ഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

Tags:    
News Summary - Man Chops Wife Into Pieces, Throws Body Parts Across 10 Km In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.