മംഗളൂരു: ഹിന്ദുരാഷ്ട്ര വാദമുയർത്തിയ യുവാവിന് മംഗളൂരുവിലെ ഷോപ്പിങ് മാളിൽ വിദ്യാർഥികളുടെ മർദനം. സംഭവവുമായി ബന ്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയായിരുന്നു സംഭവം. ബണ്ട്വ ാൾ സ്വദേശിയായ മഞ്ജുനാഥ് എന്നയാൾക്കാണ് മർദനമേറ്റത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇവിടെ മുസ്ലിംകൾക്ക് സ്ഥാനമില്ലെന്നും ആയിരുന്നു മഞ്ജുനാഥ് വാദിച്ചത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുമായി വാക്കേറ്റമുണ്ടാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എം. സഫ്വാൻ, മറ്റൊരു വിദ്യാർഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.