കർണാടകയിലെ പരിപാടിക്കിടെ സുരക്ഷ ഭേദിച്ച് മോദിക്കടുത്തെത്തി യുവാവ്

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ഭേദിച്ച് യുവാവ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിന്റെ സുരക്ഷ ഭേദിച്ച് മോദിക്കടുത്തെത്തി മാലയിടാനായിരുന്നു ഇയാളുടെ ശ്രമം. സുരക്ഷ ഇയാൾ ഭേദിച്ചുവെങ്കിലും മാലയിടാൻ സാധിച്ചില്ല. അതിന് മുമ്പ് സുരക്ഷാസേന ഇയാളെ പിടിച്ചുമാറ്റി.

നാഷണൽ യൂത്ത് ഫെസ്റ്റിവെല്ലിൽ പ​ങ്കെടുക്കാൻ വിമാനത്താവളത്തിൽ നിന്നും വേദിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. ആൾക്കുട്ടത്തിന് ഇടയിൽ നിന്നും ഒരാൾ പൊടുന്നനെ മോദിക്ക് അടുത്തേക്ക് എത്തുകയായിരുന്നു. ഹുബ്ബള്ളിയിലെ റെയിൽവേ സ്‍പോർട്സ് ഗ്രൗണ്ടിലാണ് നാഷണൽ യൂത്ത് ഫെസ്റ്റിവെൽ മോദി ഉദ്ഘാടനം ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഗവർണർ താരാചന്ദ് ഗെഹ്ലോട്ടും കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ജനുവരി 16 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടി. 30,000 പേരെങ്കിലും പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Tags:    
News Summary - Man breaks barrier to garland PM Modi at Karnataka roadshow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.