യു.പി നിയമസഭയിൽ ബോംബ്​ ​വെച്ചിട്ടുണ്ടെന്ന്​ വ്യാജ സന്ദേശം; ഒരാൾ അറസ്​റ്റിൽ

ലക്​നൗ: യു.പി നിയമസഭയിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന്​ ഫോണിലുടെ വ്യാജ സന്ദേശം നൽകിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ഷജാനപൂർ സ്വദേശിയായ നരസിൻഹയാണ്​ പൊലീസ്​ പിടിയിലായത്​.

ഞായറാഴ്​ചയാണ്​ യു.പി നിയമസഭയിൽ ബോംബുണ്ടെന്ന്​ അജ്ഞാത സന്ദേശം പൊലീസിന്​ ലഭിച്ചത്​. തുടർന്ന്​ പൊലീസ്​ നിയമസഭയിൽ പരിശോധന നടത്തുകയായിരുന്നു. ഡോഗ്​ സ്​ക്വാഡ്​ ഉൾപ്പടെയുള്ള എത്തി പരിശോധന നടത്തിയിട്ടും ബോംബ്​ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്​ ഫോൺ കോൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ നരസിൻഹ അറസ്​റ്റിലായത്​.

Tags:    
News Summary - Man arrested for making hoax call about bomb in UP state assembly–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.