രാഷ്​ട്രീയക്കാരെ അനുകരിച്ച വഴിവാണിഭക്കാരനെ റെയിൽവേ​ അറസ്​റ്റ്​ ചെയ്​തു VIDEO

സൂറത്ത്​: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്​ട്രീയ നേതാക്കളെ അനുകരിച്ച കളിപ്പാട്ട വിൽപനക്കാരനെ റെയിൽവേ സുരക്ഷ സേന അറസ്​റ്റ്​ ചെയ്​തു.​ വാരാണസി സ്വദേശി അവ്​ധേഷ്​ ദുബെയാണ്​ സൂറത്ത്​ റെയിൽവേ പ്ലാറ്റ്​ഫോമിൽ അറസ്​റ്റിലായതെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

ട്രെയിനിലെ കച്ചവടത്തിനിടെ ദുബെ നേതാക്കളെ അനുകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിക്കുപുറമെ കോ​ൺഗ്രസ്​ നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവരെയും ആറു മിനിറ്റ്​​ ദൈർഘ്യമുള്ള വിഡിയോയിൽ അനുകരിക്കുന്നുണ്ട്​.

Full View

വഴിയോര കച്ചവടം, യാചന, ട്രെയിനിൽ ശല്യമുണ്ടാക്കൽ, നിയമവിരുദ്ധമായി പ്രവേശിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്​ ദുബെക്കെതിരെ റെയിൽ​വേ സുരക്ഷ സേന ​കേസെടുത്തത്​.

Tags:    
News Summary - Man arrested for illegal hawking and selling toys in train by mimicking politicians -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.