നോട്ട് നിരോധന കാലത്തെ തന്‍റെ ആശങ്കൾ ശരിയെന്ന് തെളിഞ്ഞു -മമത

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര ഉത്പാദന വളർച്ച നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നോട്ട് നിരോധനകാലത്തെ തന്‍റെ ആശങ്കകൾ ശരിയെന്നതിന് തെളിവാണ് ജി.ഡി.പി വളർച്ച നിരക്ക് കുറഞ്ഞതെന്നും മമത വ്യക്തമാക്കി. 

കൃഷിയിലും അസംഘടിത മേഖലയുമായി രാജ്യത്ത് രാജ്യത്ത് വൻതോതിലുള്ള തൊഴിലില്ലായ്മയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ച 6.1 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി നിരക്ക് 7.9 ശതമാനമായിരുന്നു. അസംഘടിത മേഖലയിലാണ് കൂടുതൽ തകർച്ച ഉണ്ടായതെന്നും മമത കുറ്റപ്പെടുത്തി. 

2016-2017 സാമ്പത്തിക വർഷത്തി​ൽ 7.1 ശതമാനമാണ്​ ഇന്ത്യയുടെ ആകെ  ജി.ഡി.പി വളർച്ച നിരക്ക്​. മുൻവർഷങ്ങളുമായി താരത്മ്യം ചെയ്യു​​േമ്പാൾ സാമ്പത്തിക വളർച്ച ഇൗ വർഷം കുറവാണ്​. നോട്ട്​ നിരോധനമാണ്​ സാമ്പത്തിക രംഗത്തിന്​ തിരിച്ചടിയായതെന്നാണ്​ റിപ്പോർട്ടുകൾ.  നാലാം പാദത്തിൽ കൃഷി, വനം, മൽസ്യ മേഖല എന്നിവയിൽ 5.2 ശതമാനം വളർച്ച നിരക്കാണ്​ രേഖപ്പെടുത്തിയത്​. ഖനി–ക്വാറി സെക്​ടറിൽ 6.4 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇലക്​ട്രിസിറ്റി, ഗ്യാസ്​ തുടങ്ങിയ മേഖലയിൽ 6.1 ശതമാനമാണ്​ വളർച്ച നിരക്ക്​.

Tags:    
News Summary - Mamata slams Centre for slow growth in GDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.